കേന്ദ്ര ഗവണ്മെന്റ് ആരോഗ്യ കാർഡ് – കാഞ്ഞാണി അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം .
👉 ഒരോ പൗരന്റെയും സമ്പൂർണ്ണ ആരോഗ്യ വിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള റജിസ്ട്രേഷൻ കാഞ്ഞാണി അക്ഷയ കേന്ദ്രത്തിലൂടെ ആരംഭിച്ചു
👉 14 അക്ക തിരിച്ചറിയൽ നമ്പരും, പിഎച്ച് ആർ (പഴ്സനൽ ഹെൽത്ത് റെക്കോർഡ്സ് ) വിലാസും ലഭിക്കും
👉 ഹെൽത്ത് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം
👉 കൂടുതൽ വിവരങ്ങൾക്കും കാർഡ് ലഭിക്കാനും കാഞ്ഞാണി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക
കാഞ്ഞാണി അക്ഷയ
കാഞ്ഞാണി
7558806663, 9846099965, 0487 2626982
കാഞ്ഞാണി അക്ഷയ കേന്ദ്രത്തിൽ നിന്നുമുള്ള അറിയിപ്പുകൾ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്ലസ് വൺ ഏകജാലക പ്രവേശനം: പ്രവേശനം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ📢📢
ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
അഡ്മിഷൻ പോർട്ടലിലെ (https://www.hscap.kerala.gov.in) Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം..
എന്താണ് ആദ്യ അലോട്ട്മെന്റ് ?
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലഭിച്ചവർക്ക് അലോട്ട്മെന്റ് ലെറ്റെറിൽ പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും രേഖപ്പെടുത്തിയിട്ടുണ്ട്. (23/09/2021,25/09/2021,29/09/2021 & 01/10/2021 എന്നീ ദിവസങ്ങളിലാണ് പ്രവേശന ഷെഡ്യൂൾ). ക്രിറ്റിക്കൽ കണ്ടയ്നമെന്റ്, കോവിഡ് നിരീക്ഷണം എന്നിവയിൽപെട്ടവർക്ക് പ്രവേശനത്തിനായി അനുവദിച്ച അവസാന തീയിതിക്കുള്ളിൽ ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാക്കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.
താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.നിങ്ങൾ വസ്ത്രങ്ങളുടെ വിപണിയിലാണെങ്കിൽ, ഞങ്ങളുടെ പ്ലാറ്റ്ഫോം നിങ്ങളുടെ മികച്ച ചോയിസാണ്! ഏറ്റവും വലിയ ഷോപ്പിംഗ് മാൾ!
സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. ഓൺലൈനായി ഫീസ് അടക്കാൻ കഴിയാത്തവർ പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാൽ മതിയാകും.
പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ(പ്രിന്റ് എടുക്കാൻ സൗകര്യം ഇല്ലെങ്കിൽ , പ്രവേശനം ലഭിക്കുന്ന സ്ക്കൂളിൽ നിന്നും എടുത്തു നൽകും), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും. കൂടുതൽ വിവരങ്ങൾ സർക്കുലറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?
വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?
ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ രണ്ട് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.
42 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ; അവസാന തീയതി ഒക്ടോബർ 20
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആണ്. വിവരങ്ങൾക്ക്: www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
അപേക്ഷ സമർപ്പിക്കാൻ കാഞ്ഞാണി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
കാഞ്ഞാണി അക്ഷയ
7558806663, 0487 2626982
കാഞ്ഞാണി അക്ഷയ പ്രത്യേക അറിയിപ്പ്
റേഷൻ കാർഡുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം നൽകുന്നതിന് സാധിക്കില്ല എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണ്.
പുതിയ റേഷൻ കാർഡിന് വേണ്ടിയും, നിലവിലുള്ള റേഷൻ കാർഡിൽ തിരുത്തലുകൾ വരുത്തുന്നതിനുവേണ്ടിയുമുള്ള online അപേക്ഷകൾ അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ സമർപ്പിക്കുന്നതിന് ഒരു അവസാന തീയതി നിശ്ചയിച്ചിട്ടില്ല എന്ന വിവരം അറിയിക്കുന്നു. റേഷൻ കാർഡ് online അപേക്ഷകൾ അപേക്ഷകരുടെ സൗകര്യാർത്ഥം എപ്പോഴും സമർപ്പിക്കാവുന്നതാണ്.